ഊർജ്ജ കിരൺ – മണലൂർ നിയോജക മണ്ഡലം
ഊർജ്ജ സംരക്ഷണ സെമിനാർ 💡
എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശ്ശൂർ ,മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഊർജ്ജ കിരൺ – ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ മണലൂർ നിയോജക മണ്ഡല തല ഉത്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് ശ്രീമതി .ലതി വേണു ഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലൂർ എം.എൽ.എ ശ്രീ .മുരളി പെരുനെല്ലി നിർവഹിച്ചു .ഇ.എം.സി ജില്ല കോ ഓർഡിനേറ്റർ ഡോ.ടി.വി.വിമൽകുമാർ ,ഇ.എം.സി.ആർ.പി .എ .വസന്തൻ , പ്രദീപ് കുമാർ ,അനീഷ് സി.എം .എന്നിവർ സംസാരിച്ചു .ബ്ലോക്കിൻ്റെ കീഴിലുള്ള ഹരിത സേന, കുടുംബ ശ്രീ അംഗങ്ങൾക്ക് എൽ.ഇ.ഡി ബൾബുകളുടെ വിതരണവും നടന്നു

Published On: January 1st, 2023Categories: Urja Kiran - Activity

Share This Story, Choose Your Platform!

Latest News