ഊർജ്ജ കിരൺ – ഒല്ലൂർ നിയോജക മണ്ഡലം
ഊർജ്ജ സംരക്ഷണ സെമിനാർ 💡
എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശൂർ , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഒല്ലൂർ നിയോജക മണ്ഡല തല ഊർജ്ജസംരക്ഷണ സെമിനാർ ഉത്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ രവി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഫ്രാൻസിന ഷാജു അധ്യക്ഷത വഹിച്ചു . ഇ.എം.സി.ജില്ല കോ ഓർഡിനേറ്റർ ഡോ.ടി.വി.വിമൽകുമാർ ,ആർ.പി. എ.എ വസന്തൻ എന്നിവർ ജീവിത ശൈലിയും ഊർജ്ജ കാര്യക്ഷമതയും എന്ന വിഷയാവതരണം നടത്തി .LED ബൾബ് വിതരണവും നടന്നു .

Published On: January 17th, 2023Categories: Urja Kiran - Activity

Share This Story, Choose Your Platform!

Latest News