*ഊര്‍ജ്ജസംരക്ഷണ പ്രവർത്തനത്തിലൂടെ സ്ത്രീശാക്തീകരണം*

ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീശാക്തീകരണം നടത്തുന്നതിന്‍റെ ഭാഗമായി മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു എല്‍.ഇ.ഡി. ട്യൂബ് ലൈറ്റിന്‍റേയും ബൾബിന്റെയും മാല ബള്‍ബിന്‍റേയും നിര്‍മ്മാണത്തില്‍ പ്രായോഗിക പരിശീലനം നല്‍കി. സെന്‍റ് തോമസ്കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജോയി കെ.എല്‍. ഉദ്ഘാടനം നിർവ്വഹിച്ച പരിശീലന പരിപാടിയിൽ മുളംകുന്നത്തുകാവ്ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി അദ്ധ്യക്ഷയായിരുന്നു. സി.ഇ.ഡി. പ്രോഗ്രാം ഡയറക്ടര്‍ ഡോ.സാബു ടി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എച്ച്. സുഭാഷ്,കില അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു ആന്‍ഡ്രൂസ്, സെന്‍റ് തോമസ് കോളജ് വിമന്‍സ് സെല്‍ കൺവീനറും ഊർജ്ജ കിരൺ കോർഡിനേറ്ററുമായ ഡോ.റാണി സെബാസ്ററ്യന്‍, കില ഐ.ടി.പ്രോഗ്രാമര്‍ ഒ.എസ്. മിറാഷ്എ ന്നിവര്‍ സംസാരിച്ചു.

പരിശീലനാര്‍ത്ഥികള്‍ നിര്‍മ്മിച്ച ട്യൂബ് ലൈറ്റുകളും എല്‍.ഇ.ഡി. ബള്‍ബുകളും സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.മാര്‍ട്ടിന്‍ കൊളംബ്രത്ത് മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനു കൈമാറി. എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍-കേരളയും സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് & ഡെവലപ്മെന്‍റും തൃശ്ശൂര്‍ സെന്‍റ് തോമസ്കോളജിലെ വിമന്‍സ് സെല്ലും കിലയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.
എൽ.ഇ.ഡി. സാമഗ്രികൾ അടങ്ങിയ കിറ്റും പരിശീലനാർത്ഥികൾക്ക് നൽകി. സെന്റ് തോമസ് കോളേജ് ഫിസിക്സ് വകുപ്പിലെ ശ്രീ ജോ കിഴക്കൂടൻ, ഡോ.ജോൺസ് നടുവത്ത്, ശ്രീ ഷാനു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Published On: January 29th, 2020Categories: College News, Urja Kiran - Activity

Share This Story, Choose Your Platform!

Latest News