യാഗഭൂമിയിൽ കുളിർമഴയാകാൻ കുളവെട്ടി
തൃശൂർ സെൻറ് തോമസ് കോളേജും പാഞ്ഞാൾ ഗ്രാമ പഞ്ചായത്തും സംയുക്തമായി ചേർന്ന് പഞ്ചായത്തിലെ ഭാരതപ്പുഴയ്ക്ക് അടുത്തുള്ള പൊതുശ് മശാന പരിസരത്ത് അത്യപൂർവ്വമായ കുളവെട്ടി മരങ്ങളുടെ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റ ധനസഹായത്തോട് കൂടിയ ഈ പദ്ധതിയുടെ ഉദ്ഘാടനം കുളവെട്ടി തൈകൾ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വി തങ്കമ്മ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ .പി കൃഷ്ണൻകുട്ടി ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. എ. കെ. ഉണ്ണികൃഷ്ണൻ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. രമണി ടി. വി, വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ ശ്രീമതി നിർമല രവികുമാർ,പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ,തൊഴിലുറപ്പ് പദ്ധതി എ. ഇ ശ്രീമതി. ഷീബ പ്രോജക്റ്റ് ഇൻവെസ്റ്റിഗേറ്ററും സെൻറ് തോമസ് കോളേജ് അധ്യാപകനുമായ ഡോ പി.വി. ആന്റോ, എന്നിവർ ഈ പദ്ധതിയുടെ ഭാഗമായി.
ആഗോളതാപനം ലോക രാഷ്ട്രങ്ങളിൽ വലിയ ആഘാതം സൃഷ്ട്ടിക്കുന്ന ഈ കാലഘട്ടത്തിൽ അതിനെ ചെറുക്കാനും, ധാരാളം വെള്ളം സംഭരിച്ച് ജലസമ്പുഷ്ട്ടമാക്കാനും, അതേ സമയം മണ്ണൊലിപ്പും, മണ്ണിടിച്ചിലും തടയുന്നതിനും കഴിവുള്ള ഈ മരങ്ങൾ സുസ്ഥിര പ്രകൃതിക്ക് അത്യന്താപേക്ഷിതമാണ്. വംശനാശ ഭീഷണി നേരിടുന്ന ഇത്തരം മരങ്ങൾക്ക് ആവാസ വ്യവസ്ഥ ഒരുക്കുക കൂടിയാണ് പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത്.