ഊർജ്ജ കിരൺ
ഊർജ്ജ സംരക്ഷണ സെമിനാർ .LED ബൾബ് വിതരണം 💡
എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശൂർ ,ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഇരിഞ്ഞാലക്കുട നിയോജക മണ്ഡല തല ഉത്ഘാടനം ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.മോഹനൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ലളിത ബാലൻ നിർവഹിച്ചു. കാർത്തിക ജയൻ , ജിനീഷ് കെ.സി എന്നിവർ സംസാരിച്ചു . ഇ.എം.സി .ജില്ല കോ ഓർഡിനേറ്റർ ഡോ.ടി.വി.വിമൽകുമാർ ,ഇ.എം.സി .ആർ.പി .വസന്തൻ എ.എ എന്നിവർ ക്ലാസുകൾ നയിച്ചു .കുടുംബശ്രീ അംഗങ്ങൾക്ക് എൽ.ഇ.ഡി ബൾബ് വിതരണം ചെയ്തു.

Published On: January 8th, 2023Categories: Urja Kiran - Achievements

Share This Story, Choose Your Platform!

Latest News