Special Instruction to the UG and PG Candidates
തൃശൂർ സെന്റ് തോമസ് (ഓട്ടോണോമസ്) കോളേജിലെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ ചിലർ തങ്ങളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ, ബോണസ് മാർക്ക് തെളിയിക്കേണ്ട സർട്ടിഫിക്കറ്റുകളോ ഇത് വരെ അപ്ലോഡ് ചെയ്തിട്ടില്ല. ഇവർ എത്രയും പെട്ടെന്ന് തന്നെ മേല്പറഞ്ഞ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ മേല്പറഞ്ഞ രേഖകൾ ലഭിക്കാത്തവർ കോളേജ് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം (Affidavit) ഡൗൺലോഡ് ചെയ്ത് (https://stthomas.b-cdn.net/ wp-content/uploads/2020/07/ Affidavit.pdf) പ്രിൻറ് എടുത്ത് പൂരിപ്പിച്ചോ, പ്രിന്റ് ചെയ്യാൻ സാഹചര്യമില്ലാത്തവർ സത്യവാങ്മൂലത്തിന്റെ മാതൃകയിൽ കൈപ്പടയിൽ എഴുതിയോ സ്കാൻ ചെയ്ത് മേല്പറഞ്ഞ രേഖകൾ അപ്ലോഡ് ചെയ്യേണ്ട ഫീൽഡുകളിൽ അവയ്ക്ക് പകരം പൂരിപ്പിച്ച സത്യവാങ്മൂലം അപ്ലോഡ് ചെയ്യേണ്ടതാണ്. ഇത് 03/08/2020 തിങ്കളാഴ്ച്ച 2 PM മണിക്ക് മുൻപ് തന്നെ ചെയ്യേണ്ടതാണ്. മേല്പറഞ്ഞ രേഖകളോ അവയ്ക്ക് പകരമുള്ള സത്യവാങ്മൂലമോ അപ്ലോഡ് ചെയ്യാത്ത വിദ്യാർത്ഥികൾ ട്രയൽ റാങ്ക്ലിസ്റ്റിലോ പ്രൊവിഷണൽ റാങ്ക്ലിസ്റ്റിലോ ഉൾപ്പെടുകയില്ല.
ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജനറൽ വിഭാഗത്തിലോ മാനേജ്മെന്റ് ക്വോട്ട വിഭാഗത്തിലോ അപേക്ഷ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ അപ്ലിക്കേഷൻ ഫീ സമർപ്പിച്ചിട്ടും “payment pending” എന്നോ അല്ലെങ്കിൽ വീണ്ടും ഫീ സമർപ്പിക്കാൻ ആവശ്യപ്പെട്ട് മെസ്സേജ് വരുന്നവരോ ഉണ്ടെങ്കിൽ അവർ എത്രയും പെട്ടെന്ന് admssions@stthomas.ac.in എന്ന email id-യിലേക്ക് ഫീ രസീതി അയച്ചു തരുവാൻ താല്പര്യപ്പെടുന്നു. ഇത് 03/08/2020 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് മുൻപ് തന്നെ ചെയ്യേണ്ടതാണ്.
മാനേജ്മെന്റ് ക്വോട്ട വിഭാഗത്തിൽ പ്രവേശനത്തിന് അപേക്ഷ രജിസ്റ്റർ ചെയ്തിട്ടുള്ളവർ നിർബന്ധമായും പൂരിപ്പിച്ച അപേക്ഷഫോം പ്രിൻറ് ചെയ്ത് recommendation ചെയ്യുന്നവർ ഒപ്പിട്ടതിന് ശേഷം, മാനേജ്മെന്റ് ക്വോട്ട ലോഗിനിൽ പ്രവേശിച്ച് ആ ഫോം അപ്ലോഡ് ചെയ്യേണ്ടതാണ്. ഇത് 05/08/2020 , 5 PM മണിക്ക് മുൻപ് തന്നെ ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവരെ മാനേജ്മെന്റ് ക്വോട്ടയിലേക്ക് പരിഗണിക്കുന്നതല്ല.
ഇതൊരു പൊതു സന്ദേശമായതിനാൽ, ഇക്കാര്യങ്ങൾ ചെയ്ത് കഴിഞ്ഞെങ്കിൽ ഈ സന്ദേശം നിങ്ങൾക്ക് അവഗണിക്കാവുന്നതാണ്.
Admission cell/STC/TCR/2/8/20