ഗവേഷണ കോൺഫറൻസ് സെന്റ് തോമസ് കോളേജിൽ
തൃശൂർ: സെന്റ് തോമസ് കോളേജിലെ റിസേർച് ആൻഡ് ഡെവലൊപ്മെൻറ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ വിദ്യാർഥികളുടെയും ഗൈഡുമാരുടെയും സംഗമവും ആന്വൽ കോണ്‍ഫറന്‍സും കാലിക്കറ് സർവകലാശാല പ്രൊ വൈസ് ചാന്‍സലറും റിസർച്ച് ഡയറക്ടറും ആയ ഡോ നാസർ എം ഉത്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ച കോൺഫെറെൻസിനു കാസർഗോഡ് കേരള സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ ആർ വി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ മാർട്ടിൻ കെ എ ഗവേഷണ രംഗത്തെ കോളേജിന്റെ മുന്നേറ്റങ്ങളെക്കുറിച്ചു വിശദീകരിച്ചു. ഡീൻ ഓഫ് റിസേര്‍ച്ചും കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പറും ആയ ഡോ ചാക്കോ വി എം കോൺഫെറൻസിന്റെ പ്രസക്തിയെക്കുറിച്ചു സംസാരിച്ചു. റിസർച്ച് കൗൺസിൽ ജോയിന്റ് കോർഡിനേറ്റർ ഡോ ജോയ്സ് ജോസ് റിസർച്ച് ഡയറക്ടറുമായ ഡോ നാസ്സറുമായുള്ള സംവാദത്തിനു നേതൃത്വം നൽകി. 1974 ൽ സുവോളജി വിഭാഗം ഗവേഷണ സെന്റർ ആയതു മുതൽ ഇപ്പോൾ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, കോമേഴ്സ്, എക്കണോമിക്സ്, എന്നിവയും ഗവേഷണ സെന്ററുകളാണ്. അറുപതിൽ പരം ഗവേഷക ഗൈഡുമാരുള്ള കോളേജിൽ ഇരുന്നൂറിൽ പരം ഗവേഷണ വിദ്യാർഥികളിൽ നിന്നായി 83 പേർ പി എച് ഡി കരസ്ഥമാക്കി. ഗവേഷണത്തിന്റെ അൻപതാം വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കോണ്‍ഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റെലിജൻസിനെക്കിറിച്ചു ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ ജാസിമുദ്ധീൻ എസ് പ്രഭാഷണം നടത്തി. ബെസ്റ് പേപ്പർ പ്രേസേന്റ്റേഷൻ മത്സരവും ഗവേഷക വിദ്യാർഥികളുടെ പോസ്റ്റർ പ്രേസേന്റ്റേഷനും ഉണ്ടായിരുന്നു. കോളേജിലെയും ഇന്ത്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിലെയും വിദ്യാർഥികളും ഗൈഡുമാരും അധ്യാപകരും സമ്മേളനത്തിൽ പങ്കെടുത്തു. ഇംഗ്ലീഷ് വിഭാഗം ഗവേഷകനായ ശ്രീ. മനു ബി യുടെ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥികളാണ് സമ്മേളനത്തിനു നേതൃത്വം വഹിച്ചത്.