Solemn Reception given to Ancy Sojan, Silver Medal Winner, Asian Games -2023.

തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിയും, ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവും, ഗോവയിൽ വച്ച് നടന്ന നാഷണൽ ഗെയിംസിൽ കേരളത്തിനായി സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്ത ആൻസി സോജന് സെന്റ് തോമസ് കോളേജിൽ  സ്വീകരണം നൽകി.  പ്രസ്തുത ചടങ്ങിൽ  കോളേജിന്റെയും,  കോളേജ് ഒ.എസ്.എ. യുടെയും, കോളേജ് പി.ടി.എ. യുടെയും ഭാഗമായി ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ശില്പവും ആൻസി  സോജന് കൈമാറി.

പ്രൗഢഗംഭീരമായ സദസ്സിൽ  തൃശ്ശൂരിലെ എം പി ടി.എൻ. പ്രതാപൻ, തൃശ്ശൂർ അതിരൂപത സഹായ  മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നിലങ്കാവിൽ, സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കെ.എ.  കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ  തുടങ്ങിയവർ  പരിപാടിയുടെ ഭാഗമായിരുന്നു.

മറുപടി പ്രസംഗത്തിൽ സെൻറ് തോമസ് കോളേജിൽ നിന്ന് ലഭിച്ച  പ്രോത്സാഹനത്തിനും പിന്തുണയ്ക്കും ആൻസി സോജൻ നന്ദി പറഞ്ഞു.  സെൻറ് തോമസ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് തലവൻ ഡോ. ശ്രീജിത്ത് രാജിന്റെ നന്ദി പ്രസംഗത്തോടുകൂടി  യോഗം അവസാനിച്ചു. അധ്യാപകരും വിദ്യാർത്ഥികളുമടക്കം  ഒട്ടനവധി പേർ ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു

Published On: November 22nd, 2023Categories: Physical Education - Activities

Share This Story, Choose Your Platform!

Latest News