ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം

സെൻ്റ് തോമസ് കോളേജിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം പ്ലാനിങ്ങ് ബോർഡ് അംഗം പ്രൊഫ.ഡോ. ജിജു പി അലക്സ് ഉദ്ഘാടനം ചെയ്തു. മൈക്രോ ലെവൽ ഡേറ്റയെക്കുറിച്ചും സ്റ്റാറ്റിസ്റ്റിക്സിൻ്റെ വിവിധ മേഖലകളിലെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ.ഫാ.മാർട്ടിൻ കൊളമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വകുപ്പ് തലവൻ ഡോ.സ ജേഷ് റ്റി.എ.സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.റാണി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.ഇൻറർ കോളേജിയേറ്റ് സാന്തോം മഹല നോബിസ് ക്വിസിൽ 20 ടീമുകൾ പങ്കെടുത്തു.സെൻറ് തോമസ് കോളേജിലെ അക്സാ മരിയ ജിജോ, റിൻ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി. എക്സിക്യൂട്ടിവ് മാനേജർ ഫാ.ബിജു പാണേ ങ്ങാടൻ സമ്മാനദാനം നിർവഹിച്ചു.

 

Published On: June 26th, 2023Categories: Statistics-seminar

Share This Story, Choose Your Platform!

Latest News