NSS unit of the College organised Fit India Freedom Run 2021 as a part of “Azadi ka Amrut Mahotsav” on 20 September 2021.

*FIT INDIA FREEDOM RUN-2021*

 

ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി നടത്തപ്പെടുന്ന *ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ- 2021*, തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസ മാത്യു കോളേജിൽ നിന്ന് ആരംഭിച്ച ഫ്രീഡം റൺ ഫ്ളാഗ് ഓഫ് ചെയ്തു. പ്രോഗ്രാം ഓഫീസർ പ്രൊഫ. രഞ്ജിത്ത് വർഗീസിൻ്റെ നേതൃത്വത്തിൽ പതിനഞ്ചോളം വളണ്ടിയർമാർ ഫ്രീഡം റണ്ണിൽ പങ്കെടുത്തു. സീനിയർ സൂപ്രണ്ട് പി ജെ ആൻ്റു ആശംസകൾ നേർന്നു. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ, രാവിലെ 11 മണിക്ക് കോളേജിൽ നിന്ന് ആരംഭിച്ച ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ മൂന്നു കിലോമീറ്റർ പൂർത്തിയാക്കിയ ശേഷം അവസാനിച്ചു. എൻ എസ് എസ് ലീഡേഴ്സ് വിനായക്, അനഘ എന്നിവർ പങ്കെടുത്തു.

Published On: September 21st, 2021Categories: NSS - Activities

Share This Story, Choose Your Platform!

Latest News