സെന്റ് തോമസ് കോളേജ് രസതന്ത്ര വിഭാഗം “ട്രാൻസ്ഫോർമേഷനൽ റിയാക്ഷൻസ് ടു ട്രാൻസ്ലേഷനൽ റിസർച്ച്” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പി വി രാമചന്ദ്രൻ വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ എ, വകുപ്പ് മേധാവി ഡോ. പോൾസൺ മാത്യു, കൺവീനർ ശ്രീ അജി സി വി, ശ്രീ കെ ഡി വർഗ്ഗീസ്, എന്നിവർ സംസാരിച്ചു.