MP’S EDUCATIONAL EXCELLENCE AWARDS 2023
ഒല്ലൂർ നിയമസഭാ മണ്ഡലം
അവാർഡ് സമർപ്പണം
ശ്രീ: ടി.എൻ.പ്രതാപൻ എം.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ: രമേശ് ചെന്നിത്തല ചടങ്ങിൽ വെച്ച് തൃശൂർ സെൻ്റ്.തോമസ് കോളേജിന് NAAC A++ (with 3.70 Grade Point) റാങ്കും നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF) ആധാരമാക്കിയുള്ള വിലയിരുത്തലിൽ ദേശീയ തലത്തിൽ അമ്പത്തിമൂന്നാം സ്ഥാനവും നേടുന്നതിന് നേതൃത്വം നൽകിയ കോളേജ് പ്രിൻസിപ്പൽ റവ.ഡോ: കെ.എ മാർട്ടിനെ ഉപഹാരം നൽകി ആദരിച്ചു . കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗങ്ങളായ ഡോ: ചാക്കോ വി.എം (അദ്ധ്യാപകൻ, സെൻ്റ്. തോമസ് കോളേജ്, തൃശൂർ), ഡോ: ശ്രീലത.ഇ (അദ്ധ്യാപിക, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ), ശ്രീ: ഐജോ പൊറുത്തൂർ ( അനദ്ധ്യാപകൻ, സെൻ്റ്: തോമസ് കോളേജ്, തൃശൂർ) എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു . DCC പ്രസിഡന്റ് ശ്രീ ജോസ് വളളൂർ സ്വാഗതം പറഞ്ഞു. തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ . ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പരീക്ഷകളിൽ മികച്ച വിജയം നേടിയ ,ഒല്ലൂർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന വിദ്യാർത്ഥികളേയും 100 % വിജയം നേടിയ വിദ്യാലയങ്ങളേയും തൃശൂർ എം.പി ശ്രീ: ടി.എൻ. പ്രതാപൻ വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ (MP’S EDUCATIONAL EXCELLENCE AWARDS 2023) നൽകി ആദരിച്ചു .