മുന്നു തലമുറയിലെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയ യുഗസംഗമം 2022 സെന്റ് തോമസ് കോളജില്‍ നടന്നു. നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇതേ കലാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ അവരവരുടെ കുടുംബത്തിലെ തന്നെ മുന്‍ തലമുറക്കാരും ചേര്‍ന്നാണ് കോളജില്‍ ഒത്തുകൂടിയത്. അധ്യാപകരും സംസ്കാരിക രംഗത്ത് വൃക്തിമുര്ര പതിപ്പിച്ച പൂരവവിദ്യാര്ഥികളും സംഗമത്തില്പ്പങ്കെടുത്തു.
സെന്റ് തോമസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ യുഗസംഗമം പൂര്‍വ വിദ്യാര്‍ഥിയും മുന്‍ അധ്യാപകനും സി എസ് ബി ബാങ്; മുന്‍ ചെയര്‍മാനുമായ ടി.എസ്.അനന്തരാമന് ഉദ്ഘാടനം ചെയ്തു.
ഒഎസ് എ പ്രസിഡന്റ് സി.എ. (ഫാന്‍സിസ് അധ്യക്ഷനായി. കോളജ് മാനേജര്‍ ബിഷപ്മാര് ടോണിനീലങ്കാവില്‍,പ്രിൻസിപ്പൽ ഡോ കെ.എ. മാര്ട്ടിന്, എക്സിക്യുട്ടീവ് മാനേജര്‍ ഫാ. ബിജു പാണേങ്ങാട൯, O S A സെക്രട്ടറി ഡോ. കെ.പി. നന്ദകുമാര്‍, മുൻ ഫുട്ബാൾ താരം വിക്ടർ മഞ്ഞില്ല, ടോജോ നെല്ലിശേരി, സി.ടി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. എല്‍ജോ ജോസഫ്, ഫാ. എം. ജെ. പോള്‍, ജെയിംസ് മുട്ടിക്കല്‍, പി.സി. മെസ്റ്റിന്‍, രാധാകൃഷ്ണന്, ബി.ബി. ബ്രാഡ്ലി എന്നിവര്‍ നേതൃത്വം നല്കി.