ഓർമ്മച്ചെപ്പ് -2022 (07.05.2022)
തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം, “ഓർമ്മച്ചെപ്പ് -2022”
മെയ് 7 ന് വൈകീട്ട് 5 മണിക്ക് സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു സംഗമം ഉൽഘാടനം ചെയ്തു, തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ മുഖ്യ പ്രഭാഷണം നടത്തി. ഒ സ് എ പ്രസിഡന്റ് ശ്രീ.സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ. എ , എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണെങ്ങാടൻ,ജോയിന്റ് സെക്രട്ടറി ശ്രീ ജെയിംസ് മുട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.
പൂർവ വിദ്യാർത്ഥികളായ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ചാലക്കുടി എം എൽ എ ശ്രീ ടി ജെ സനീഷ്കുമാർ ജോസഫ്, സംസ്ഥന അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ ശ്രീ വി. എം. രാധാകൃഷ്ണൻ, സിനിമ നിർമ്മാതാവ് ശ്രീ സുധീഷ് പിള്ള, മികച്ച വില്ലേജ് ഓഫീസർ ശ്രീ സി. എ.ഷൈജു, പോലീസ് അവാർഡ് നേടിയ ശ്രീ എം കെ. ഗോപാലകൃഷ്ണൻ എ. എസ് പി., ഇടുക്കി,
സന്തോഷ് ട്രോഫി കേരള ഹെഡ് കോച്ച് ശ്രീ ബിനോ ജോർജ് എന്നിവരെ ആദരിച്ചു. കോഴിക്കോട് സർവ്വ കലാശാല വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജനെ അദ്ദേഹത്തിന്റെ അഭാവത്തിലും ആദരിച്ചു.
പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപിച്ച എൻഡോവ് മെന്റുകൾ പഠനത്തിലും പാട്യേതര വിഷയങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.