ആറാമത് അന്താരാഷ്ട്ര ഫോക്ക് ചലച്ചിത്രോത്സവത്തിന് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ തിരശ്ശീലയുയർന്നു. ആദരണീയ റെവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി ശ്രീ കരിവള്ളൂർ മുരളി, തൃശൂർ MLA ശ്രീ പി. ബാലചന്ദ്രൻ, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. മാർട്ടിൻ കെ.എ, IFFF President ശ്രീ ചെറിയാൻ ജോസഫ്, KUWJ സംസ്ഥാന അധ്യക്ഷ വിനിത എം.വി., IFFF 2023 Director ഡോ.ശീതൾ രാജഗോപാൽ തുടങ്ങി ഒരുപിടി വിശിഷ്ട വ്യക്തികൾ വേദിയിൽ സന്നിഹിതർ ആയിരുന്നു. 73 രാജ്യങ്ങളിൽ നിന്നായി 201 ഫോക്ക് ചലച്ചിത്രങ്ങളാണ് മേളയിൽ അണിനിറക്കുന്നത്.