ഹരിവിഷ്ണു നമ്മെ വിട്ടുപിരിഞ്ഞു പോയിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
ഹരിയെ പരിചയപ്പെട്ട വ്യക്തികൾക്കാർക്കും തന്നെ ആ മുഖം പെട്ടെന്ന് മറന്നു കളയാൻ ആകില്ല.
ഹരി നമ്മുടെ കലാലയത്തിലെ ബി എ ഇക്കണോമിക്സ് പൂർവ്വ വിദ്യാർത്ഥിയായിരുന്നു.
ഒരു നാടൻപാട്ട് കലാകാരനായിരുന്ന ഹരിവിഷ്ണു നമ്മുടെ കലാലയത്തിന് 2019 ഡീസോൺ കിരീടം നേടുന്നതിന് നൽകിയ സപ്പോർട്ട് വളരെ വലുതായിരുന്നു. 2018ലെ പ്രളയത്തിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ച വീട് പുതുക്കി പണിയാൻ ഇരിക്കുന്ന സമയത്ത് ആയിരുന്നു ഹരിയുടെ വേർപാട്. “ഹരിയുടെ സ്വപ്ന ഭവനം” സാക്ഷാത്കരിക്കുന്നതിന് വേണ്ടി സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥികളും, പൂർവ വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും ചേർന്ന് ഒരു ഫണ്ട് സ്വരൂപിക്കുകയുണ്ടായി. ഭവന നിർമ്മാണത്തിലുണ്ടായ തടസ്സങ്ങളെല്ലാം മാറി ഇന്ന് ഹരിയുടെ ഭവനത്തിന് തറക്കല്ലിടാൻ സാധിച്ചു.
അഞ്ച് ലക്ഷത്തോളം രൂപ രണ്ടു ദിവസം കൊണ്ട് നമുക്ക് അന്ന് സാമാഹരിക്കാൻ സാധിച്ചു. വീടുപണിക്ക് ഉള്ള ആദ്യ ഗഡു രണ്ടുലക്ഷം രൂപ ഹരിയുടെ സഹോദരിക്ക് എക്സിക്യൂട്ടീവ് മാനേജരും പ്രിൻസിപ്പലും ചേർന്ന് കൈമാറി.
വീടിൻറെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാനും, ഹരിയേയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തട്ടെ.
സ്നേഹത്തോടെ,
ടീം കൂടെ