ക്രോസ്സ് കൺട്രി കിരീടം സെന്റ്. തോമസ് കോളേജ് തൃശൂരിന്
പാലക്കാട് മേഴ്സി കോളേജിൽ സംഘടിപ്പിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്രോസ്സ് കൺട്രി പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പിൽ സെന്റ്. തോമസ് കോളേജ് തൃശൂർ കിരീടം നേടി.
തുടർച്ചയായ രണ്ടാം തവണയാണ് സെന്റ്. തോമസ് കോളേജ് തൃശൂർ കിരീടം നേടുന്നത്. സെന്റ്. തോമസ് കോളേജ് തൃശ്ശൂരിലെ രണ്ടാം വർഷ ബി. എ ഇക്കണോമിക്സ് വിദ്യാർത്ഥി അജിത് . കെ വ്യക്തിഗത ചാമ്പ്യനായി, ഒന്നാം വർഷ ബി സ് സി ഫിസിക്സ് വിദ്യാർത്ഥി ശ്രീരാഗ് എ. സ് മൂന്നാം സ്ഥാനം കൈവരിച്ചു.
ശ്രീരാഗ് കെ സ്, അജിത്. കെ എന്നിവർ മാർച്ച് 10 നു മംഗളുരു യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ക്രോസ്സ് കൺട്രി മത്സരങ്ങൾക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി യെ പ്രതിനിധീകരിക്കും.
ചാമ്പ്യഷിപ്പിൽ സെന്റ്. തോമസ് കോളേജ് ഒന്നാം സ്ഥാനം കൈവരിച്ചപ്പോൾ ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ മൂന്നാം സ്ഥാനം കൈവരിച്ചു.
ശ്രീ . അജിത് . കെ. , ശ്രീ സൂരജ് ,എ,ർ, എന്നിവരാണ് സെന്റ്, തോമസ് കോളേജ് തൃശ്ശൂരിന്റെ പരിശീലകർ. ഇവർ രണ്ടുപേരുടെ പരിശീലനം മികവിലാണ് സെന്റ്, തോമസ് കോളേജ് മിന്നും പ്രകടനം കാഴ്ചവെച്ചത്