
ധ്രുവ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച കോളേജ് മാഗസിൻ ‘അയനം’ സെന്റ് തോമസ് കോളേജിലെ പൂർവവിദ്യാർത്ഥിയും 2025-ലെ വയലാർ പുരസ്കാര ജേതാവുമായ പ്രശസ്ത എഴുത്തുകാരൻ ശ്രീ. ഇ. സന്തോഷ് കുമാർ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ഡോ. ഫാ. അനിൽ ജോർജ് കോങ്ങോത്ത് അധ്യക്ഷനായി. മാഗസിൻ സ്റ്റാഫ് എഡിറ്റർ ഡോ. ശ്യാം സുധാകർ, ധ്രുവ കോളേജ് യൂണിയൻ സ്റ്റുഡന്റ് എഡിറ്റർ ജ്യോതിക ജെ., ചെയർപേഴ്സൺ അമൽ കൃഷ്ണ പി.വി., സബ് എഡിറ്റർ അഖില സി.സി. എന്നിവർ സംസാരിച്ചു.

