ഊർജ്ജോത്സവം 2022
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് എനർജി മാനേജ് സെൻ്റർ ഗവ കേരള നടത്തുന്ന ഊർജ്ജോത്സവം ഉത്ഘാടനം ഡിസംബർ 3 ശനി ഉച്ചയ്ക്ക് 1 മണിക്ക് തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ വച്ച് തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി .രാജശ്രീ ഗോപൻ നിർവഹിച്ചു .സെൻറ് തോമസ് കോളേജ് എക്സിക്യുട്ടിവ് മാനേജർ റവ.ഫാദർ .ബിജു പാണങ്ങാടൻ അധ്യക്ഷത വഹിച്ചു .എനർജി മാനേജ്മെൻ്റ് സെൻറർ ജില്ല കോ ഓർഡിനേറ്റർ ഡോ.ടി.വി.വിമൽകുമാർ , എ.ഇ.ഒ ശ്രീ.ബാലകൃഷ്ണൻ പി.എം ,ശ്രീമതി എലിസബത്ത് മിനി (KSEBL) , മനു ജി (ജോയിൻ്റ് കോ ഓർഡിനേറ്റർ ,E MC-SEP) അധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു .