ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം, തൃശൂർ സെന്റ്‌ തോമസ് കോളേജിൽ ഡെപ്യൂട്ടി മേയർ എം എൽ റോസി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ പദ്ധതികളുടെ കോർഡിനേറ്റർ ടി വി മദനമോഹനൻ അധ്യക്ഷനായി.

ഉന്നതവിദ്യാഭ്യാസ രംഗവുമായി, പൊതുവിദ്യാഭ്യാസമേഖലയെ ബന്ധിപ്പിക്കുന്ന പരിപാടിയാണ് ശാസ്ത്രസമേതം. കോളേജിലെ എല്ലാ ശാസ്ത്രലാബുകളും കുട്ടികളെ പരിചയപ്പെടുത്തി. കൂടാതെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്രക്ലാസ്സുകളും സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ കെ എ മാർട്ടിൻ, ഡോ ടി വി വിമൽകുമാർ, വിജ്ഞാൻ സാഗർ സ്പെഷ്യൽ ഓഫീസർ സി ടി അജിത്‌കുമാർ, സമേതം അസി കോർഡിനേറ്റർ വി മനോജ് എന്നിവർ സംസാരിച്ചു. തൃശൂർ ഈസ്റ്റ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം ബാലകൃഷ്ണൻ സ്വാഗതവും ശാസ്ത്രസമേതം ജില്ലാ കോർഡിനേറ്റർ പി എസ് ഷൈജു നന്ദിയും പറഞ്ഞു.
തുടർന്ന് ഡോ.നിതിൻ മോഹൻ ഡോ.ജോയ്സ് ജോസ് ,ഡോ.ജോബി പോൾ, ഡോ.ബിനോയ് സി.എഫ്, ഡോ. ജെൻസി എന്നിവരുടെ ശാസ്ത്ര ക്ലാസുകളും ,ശാസ്ത്ര ലാബ് സന്ദർശനവുമുണ്ടായി
സമാപനസമ്മേളനം, ജില്ലാ പഞ്ചായത്ത്‌ അംഗം വി എൻ സുർജിത് ഉദ്ഘാടനം ചെയ്തു.തൃശൂർ ഈസ്റ്റ്‌ ഉപജില്ലാ ശാസ്ത്രക്ലബ്‌ സെക്രട്ടറി എ ആർ രഞ്ജിത്ത്കുമാർ അധ്യക്ഷത വഹിച്ചു .സ്റ്റുഡൻ്റ്സ് കോർഡിനേറ്റർ ആദിത്യ നന്ദി പറഞ്ഞു.

Published On: January 9th, 2024Categories: College News

Share This Story, Choose Your Platform!

Latest News