ചെറു ധാന്യ പ്രദര്‍ശനവും സെമിനാറും
തൃശ്ശൂര്‍: സെന്‍റ് തോമസ് കോളേജ് സസ്യശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൃഥ്വി 2024- ബോട്ടണി ഫെസ്റ്റിനോട് അനുബന്ധിച്ച് ദ്വിദിന മില്ലെറ്റ് പ്രദര്‍ശനവും പ്രഭാഷണവും നടന്നു. എക്സിക്യൂട്ടീവ് മാനേജര്‍ ഫാദര്‍. ബിജു പാണെങ്ങാടന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വകുപ്പു മേധാവി ഡോ. ഗീതു എലിസബത് തോമസ് അധ്യക്ഷത വഹിച്ചു. വനമിത്ര പുരസ്കാര ജേതാവും ഇന്‍സ്പൈര്‍ ഇന്ത്യയുടെ സെക്രെട്ടറിയുമായ ശ്രീ. വി.കെ. ശ്രീധരന്‍ പ്രഭാഷണം നടത്തി. ഡോ. സന്ധ്യ വിന്‍സെന്‍റ് നീലംകാവില്‍ സ്വാഗതവും സ്റ്റുഡന്‍റ് കോ-ഓര്‍ഡിനേറ്റര്‍ പി. ബി. ഗൌരി നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് ബോട്ടണി വിഭാഗത്തിന്‍റെയും കുക്കറി ക്ലബിന്‍റെയും മില്ലെട് മിഷന്‍ പ്രവര്‍ത്തകന്‍ വി. കെ. സുരേഷ് ബാബുവിന്‍റെയും നേതൃത്വത്തില്‍ മില്ലെറ്റ് എക്സിബിഷനും നടത്തി. സസ്യങ്ങളുടെ വിവരണാത്മക ചിത്രം വരയ്ക്കല്‍ മല്‍സരം, പ്രശ്നോത്തരി എന്നിവയും ഫെസ്റ്റിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാരായ തരുണ്‍ എസ്. നാഥ്, അഭിനവ് കെ. ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി.

Published On: January 11th, 2024Categories: Botany - Activities, Cookery, organic farm

Share This Story, Choose Your Platform!

Latest News