തൃശ്ശൂർ സെന്റ് തോമസ് കോളേജ്, രസതന്ത്ര വിഭാഗം എട്ടാമത് പ്രൊഫ. ജോസ് മേച്ചേരി അനുസ്മരണ സെമിനാറും ഈ അധ്യയന വർഷത്തെ മെറിറ്റ് ഡേയും നടത്തി.
നവംബർ 17 രാവിലെ 10.30 ന് മേനാച്ചേരി ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷത വഹിക്കുകയും കോളജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരം NIIST ലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. വി കെ പ്രവീൺ ” സുപ്രാ മോളികുലാർ കെമിസ്ട്രി” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. പോൾസൺ മാത്യു, ശ്രീ കെ ടി വർഗ്ഗീസ്, ഡോ ജിനീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു. മുപ്പതോളം വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമർപ്പിച്ചു.

Published On: November 17th, 2023Categories: College News

Share This Story, Choose Your Platform!

Latest News