തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് വീണ്ടും തുറക്കുന്നു.
മെയ് 7 വൈകീട്ട് 5 മണിക്ക് പൂർവ വിദ്യാർത്ഥികളുടെ സംഗമം സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കും.
മന്ത്രിമാരായ ശ്രീ കെ. രാധാകൃഷ്ണൻ,ശ്രീമതി ആർ ബിന്ദു, തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ എന്നിവർ വിശിഷ്ട അതിഥികൾ ആയി സന്നിഹിതരാകും.
പൂർവ വിദ്യാർത്ഥികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ്‌, മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ചാലക്കുടി എം എൽ എ ശ്രീ ടി ജെ സനീഷ് കുമാർകുമാർ ജോസഫ്, സംസ്ഥന അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ ശ്രീ വി. എം. രാധാകൃഷ്ണൻ, സിനിമ നിർമാതാവ് ശ്രീ സുധീഷ് പിള്ള, മികച്ച വില്ലേജ് ഓഫീസർ ശ്രീ സി ഐ.ഷൈജു, പോലീസ് അവാർഡ് നേടിയ ശ്രീ എം കെ ഗോപാലകൃഷ്ണൻ എ എസ് പി, സന്തോഷ് ട്രോഫി കേരള ഹെഡ് കോച്ച് ശ്രീ ബിനോ ജോർജ് എന്നിവരെ ആദരിക്കും.
സെന്റ് തോമസ് കോളേജിലെ മുഴുവൻ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ഓർമ്മചെപ്പ് തുറക്കുന്നതിനായി എത്തിച്ചേരും.

Published On: May 5th, 2022Categories: Alumni

Share This Story, Choose Your Platform!

Latest News