ഭുവനേശ്വരിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല യോഗാസന വനിത ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി കാലിക്കറ്റ് സർവകലാശാല കിരീടം ചൂടി.
അണ്ണാ സർവകലാശാലയിൽ നടന്ന ദക്ഷിണേന്ത്യ മത്സരത്തിൽ പന്ത്രണ്ടാം സ്ഥാനം നേടിയ കാലിക്കറ്റ് അഖിലേന്ത്യ മത്സരത്തിൽ കിരീടം ചൂടിയത് ചരിത്ര മുഹൂർത്തമായി .1246 പോയിൻ്റ് നേടിയാണ് കാലിക്കറ്റ് ഒന്നാം സ്ഥാനം നേടിയത്..കല്യാണി സർവകലാശാലയ്ക്കാണ്ണ് രണ്ടാം സ്ഥാനം.ആതിദേരായ കലിംഗ സർവകലാശാലയ്ക്ക് ആണ് മൂന്നാം സ്ഥാനം.
കാലിക്കറ്റിൻ്റെ അനുഷ സി എം വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി.

കാലിക്കറ്റിനെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത് അഖില പി വി ആണ്. മറ്റു ടീം അംഗങ്ങൾ അഞ്ജലി സി ഉ, അതുല്യ കെ,ഹേമ ജോസഫ് (4 പേരും സ്റ്റ്. തോമസ് കോളേജ്,തൃശൂർ) ഹിബ മറിയം (സഹൃദയ കോളേജ്),അനുഷ സി എം (പ്രജ്യോതിനികേദൻ കോളേജ്) .

പരിശീലകർ ധന്യ വി. പി ,അസിസ്റ്റൻ്റ് പ്രൊഫസർ , സെൻ്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ കാലിക്കറ്റ് സർവകലാശാല , ബെന്നി കേ ഡി, ഡയറക്ടർ സ്കൂൾ ഒഫ് യോഗ എന്നിവർ ആണ് പരിശീലകർ.

Published On: January 1st, 2024Categories: Physical Education - Achievements

Share This Story, Choose Your Platform!

Latest News